Sunday, March 22, 2009

ഊഞാലിന്റെ ചോദ്യം

പ്രലോഭനങളുടെ ചാട്ടവാറടികളില്ലാതെ,
ചെമ്പകപ്പൂമണമുള്ള വാക്കുകള്‍ കൊണ്ട്
മെനഞെടുത്തതാണവളുടെ പ്രണയം.

കാമത്തിന്റെ ഒളിച്ചുവെച്ച നാരിഴകളാല്‍
കെട്ടിയൊരൂഞാലില്‍ അവളയിരുത്തി-
യാട്ടുന്നതാണെന്റെ പ്രണയം.

പരിശുദ്ധിയുടെ പ്രണയം ആടിയുലയുന്നതിനുമുന്‍പേ,
ഊഞാലെന്നോട് ചോദിച്ചിരിന്നു.
ഞാനാടുന്നത് കാമത്തിലേക്കോ... പ്രണയത്തിലേക്കോ?

4 comments:

Rare Rose said...

ഊഞ്ഞാലിന്റെ ചോദ്യം അതിശയപ്പെടുത്തി..കൊള്ളാം ട്ടോ...

ഏ.ആര്‍. നജീം said...

കാമം പ്രണയത്തിലേക്ക് പിന്നെ തിരിച്ച് കാമത്തിലേക്ക്..

ഉഞ്ഞാലിന്റെ ആട്ടം അങ്ങിനെ അങ്ങിനെ...

കൊള്ളാം

the man to walk with said...

angottum ingottum..

അപരിചിത said...

athisundaram!!!