Saturday, August 16, 2008

ഹർത്താലുകളേ....നീണാൾവാഴുക!!!








കാരണമൊന്നുമില്ലെന്നതു താൻ,
കാരണമാക്കും ഹർത്താലിന്നിതു

ഇന്നീ പാർട്ടി,നാളെയാ പാർട്ടി!!
മറ്റന്നാളൊരു പാർട്ടിയുമില്ലാ ഹർത്താൽ!!!
എല്ലാ പാർട്ടിയും ചേർന്നുനടത്തും ഹർത്താലുകളും ഒരു പിടിയുണ്ട്‌..

പാവം പൊതുജനമെന്നും വലഞ്ഞിതു,
പാവനമാം ഈ കേരളഭൂവിൽ...

വാഹനമില്ല,പത്രവുമില്ല,
വിദ്യാലയവും കൊട്ടിയടച്ചിതു!

കടകളുമില്ല,കമ്പോളങ്ങളുമില്ല,
എന്തിനു തട്ടുകടകൾ പോലുമില്ല,
കഷ്‌ടം ഹാ മഹാകഷ്‌ടം!!

രോഗങ്ങൾക്കും ഹർത്താൽ ബാധകം,
"ശകട"ങ്ങൾ ഒന്നുമില്ലാതെങ്ങിനെ രോഗികൾ,
ആതുരാലയത്തിൽ എത്തും കൂട്ടരെ??

അവിടെ കടിപിടി,ഇവിടെ അടിപിടി!
അവിടെയുമിവിടെയും വെട്ടും കുത്തും...

കേരളമെന്നതു ഹർത്താൽ നാട്‌...
ഹർത്താലുകളെ നീണാൾവാഴുക!!!!

Sunday, August 3, 2008

വിധി





വിധിയെന്നു കേട്ടാൽ,മറുചോദ്യശരങ്ങളുയർത്തുന്നു മനസ്സ്‌..


ഈശ്വരനിശ്‌ചയമൊ,അതൊ ഈശ്വരനെ പഴിക്കുന്നതൊ?

ദു:ഖമൊ,ദു:ഖസത്യങ്ങളൊ..?


നഷ്‌ടങ്ങളൊ,നഷ്ടപ്പെടലിൻ വേദനയോ??

മരണമോ,മരിക്കാൻ കഴിയാത്തതോ?


തോല്‌വിയോ,നിസ്സഹായത തൻ അപരനാമമോ?

കർമ്മമോ,കർമ്മഫലങ്ങളോ?


വിധിതൻ വിളയാട്ടം,വിധിയുടെ ക്രൂരതയെന്നു-

പതംപറഞ്ഞു നിരത്തും പഴമ്പുരാണങ്ങളോ?!


അറിയാം എനിക്കൊന്നുമാത്രം...



ദു:ഖം ചാട്ടൂളിപോൽ...ഹൃദയത്തിലാഴ്‌ന്നിറങ്ങി...

ഹൃദയം പിടയുമ്പോൾ........


കരഞ്ഞു കണ്ണീർ വറ്റി മരുഭൂമിസമാനമായിതീർന്ന കണ്ണുകൾക്ക്‌....

ഒരാശ്വാസ വാക്ക്‌ മാത്രം വിധി!!!!

നൽകാത്തതെന്തേ സുഖത്തിനു വിധിയെന്ന പേര്‌......?