പ്രലോഭനങളുടെ ചാട്ടവാറടികളില്ലാതെ,
ചെമ്പകപ്പൂമണമുള്ള വാക്കുകള്‍ കൊണ്ട്
മെനഞെടുത്തതാണവളുടെ പ്രണയം.
കാമത്തിന്റെ ഒളിച്ചുവെച്ച നാരിഴകളാല്
കെട്ടിയൊരൂഞാലില് അവളയിരുത്തി-
യാട്ടുന്നതാണെന്റെ പ്രണയം.
പരിശുദ്ധിയുടെ പ്രണയം ആടിയുലയുന്നതിനുമുന്പേ,
ഊഞാലെന്നോട് ചോദിച്ചിരിന്നു.
ഞാനാടുന്നത് കാമത്തിലേക്കോ... പ്രണയത്തിലേക്കോ?
Subscribe to:
Post Comments (Atom)

4 comments:
ഊഞ്ഞാലിന്റെ ചോദ്യം അതിശയപ്പെടുത്തി..കൊള്ളാം ട്ടോ...
കാമം പ്രണയത്തിലേക്ക് പിന്നെ തിരിച്ച് കാമത്തിലേക്ക്..
ഉഞ്ഞാലിന്റെ ആട്ടം അങ്ങിനെ അങ്ങിനെ...
കൊള്ളാം
angottum ingottum..
athisundaram!!!
Post a Comment