പ്രലോഭനങളുടെ ചാട്ടവാറടികളില്ലാതെ,
ചെമ്പകപ്പൂമണമുള്ള വാക്കുകള്‍ കൊണ്ട്
മെനഞെടുത്തതാണവളുടെ പ്രണയം.
കാമത്തിന്റെ ഒളിച്ചുവെച്ച നാരിഴകളാല്‍
കെട്ടിയൊരൂഞാലില്‍ അവളയിരുത്തി-
യാട്ടുന്നതാണെന്റെ പ്രണയം.
പരിശുദ്ധിയുടെ പ്രണയം ആടിയുലയുന്നതിനുമുന്‍പേ,
ഊഞാലെന്നോട് ചോദിച്ചിരിന്നു.
ഞാനാടുന്നത് കാമത്തിലേക്കോ... പ്രണയത്തിലേക്കോ?
Sunday, March 22, 2009
Sunday, March 8, 2009
വിരഹം
നിന്‍ കൂട്ടിലില്ലെനിക്കിനി തലചായ്ക്കാനൊരിടം...
ചിറകുരുമ്മി, ചുണ്ടുരുമ്മി പറയാനില്ലൊരു സ്വകാര്യം.
കാണ്‍ക വയ്യ, ഒരുനാളിനി ദേശാടനത്തിനിടയില്‍-
അലസമായ് തളര്‍ന്നുഞാന്‍ വന്നിരിക്കും മരച്ചില്ലയില്‍-
നിന്റെ കൂടും കുടുമ്പവും.
കേള്‍ക്ക വയ്യ, നിന്റെ രൂപവുവും ഭാവവും സ്രിഷ്ടിയാല്‍
മേഞെടുത്ത, നിന്നെയിനിയും ഓര്‍മ്മിക്കാന്‍ വളര്‍ന്നടുക്കും
നിന്‍ കുഞുങള്‍ തന്‍ കൂജനങള്‍.
ഒറ്റയായ് പറന്നകലുമ്പൊഴും പിന്നിലരികിലായ് കേള്‍പ്പൂ
സ്നേഹത്തിന്‍ വിശറിതരും കാറ്റിനലകള്‍.
നിന്റെ ലോകത്തിലെന്നും ഓടിനടക്കുവാന്‍,
നിന്റെ മോഹമായെന്നും പൂത്തുലഞീടുവാന്‍,
നിന്റെ വിരല്‍ത്തുമ്പിനെനെനും ഉമ്മനല്‍കീടുവാന്‍,
ഞാന്‍ നോറ്റ വ്രതവും തപസ്സും എങു പോയ്.
എന്റെ മനസിലെ കുളിരും എങു പോയ്.
ചിറകുകള്‍ തളരുന്നു, ഇനിയും നീങ വയ്യ,
എനിക്കെന്റെ കരളില്‍ തിളക്കും ചവക്കുന്ന
മധുവിനെ കളയ വയ്യ.
എന്തിനിയും?
എന്തിനിനിയും ഞാനെന്റെ ഓര്‍മ്മകള്‍ക്കതിമോഹമേകി,
സ്നേഹത്തിനിയും കാശു നല്‍കി,
അരോര്‍ക്കുമല്ലാതെ കാത്തിരിപ്പൂ?
അവളില്ലാത്ത ലോകത്തിലിനിയും
അവള്‍ക്കായി ഞാനെന്തു ചെയ്‌വാന്‍?
ചിറകുരുമ്മി, ചുണ്ടുരുമ്മി പറയാനില്ലൊരു സ്വകാര്യം.
കാണ്‍ക വയ്യ, ഒരുനാളിനി ദേശാടനത്തിനിടയില്‍-
അലസമായ് തളര്‍ന്നുഞാന്‍ വന്നിരിക്കും മരച്ചില്ലയില്‍-
നിന്റെ കൂടും കുടുമ്പവും.
കേള്‍ക്ക വയ്യ, നിന്റെ രൂപവുവും ഭാവവും സ്രിഷ്ടിയാല്‍
മേഞെടുത്ത, നിന്നെയിനിയും ഓര്‍മ്മിക്കാന്‍ വളര്‍ന്നടുക്കും
നിന്‍ കുഞുങള്‍ തന്‍ കൂജനങള്‍.
ഒറ്റയായ് പറന്നകലുമ്പൊഴും പിന്നിലരികിലായ് കേള്‍പ്പൂ
സ്നേഹത്തിന്‍ വിശറിതരും കാറ്റിനലകള്‍.
നിന്റെ ലോകത്തിലെന്നും ഓടിനടക്കുവാന്‍,
നിന്റെ മോഹമായെന്നും പൂത്തുലഞീടുവാന്‍,
നിന്റെ വിരല്‍ത്തുമ്പിനെനെനും ഉമ്മനല്‍കീടുവാന്‍,
ഞാന്‍ നോറ്റ വ്രതവും തപസ്സും എങു പോയ്.
എന്റെ മനസിലെ കുളിരും എങു പോയ്.
ചിറകുകള്‍ തളരുന്നു, ഇനിയും നീങ വയ്യ,
എനിക്കെന്റെ കരളില്‍ തിളക്കും ചവക്കുന്ന
മധുവിനെ കളയ വയ്യ.
എന്തിനിയും?
എന്തിനിനിയും ഞാനെന്റെ ഓര്‍മ്മകള്‍ക്കതിമോഹമേകി,
സ്നേഹത്തിനിയും കാശു നല്‍കി,
അരോര്‍ക്കുമല്ലാതെ കാത്തിരിപ്പൂ?
അവളില്ലാത്ത ലോകത്തിലിനിയും
അവള്‍ക്കായി ഞാനെന്തു ചെയ്‌വാന്‍?
Saturday, August 16, 2008
ഹർത്താലുകളേ....നീണാൾവാഴുക!!!


കാരണമൊന്നുമില്ലെന്നതു താൻ,
കാരണമാക്കും ഹർത്താലിന്നിതു
ഇന്നീ പാർട്ടി,നാളെയാ പാർട്ടി!!
മറ്റന്നാളൊരു പാർട്ടിയുമില്ലാ ഹർത്താൽ!!!
എല്ലാ പാർട്ടിയും ചേർന്നുനടത്തും ഹർത്താലുകളും ഒരു പിടിയുണ്ട്..
പാവം പൊതുജനമെന്നും വലഞ്ഞിതു,
പാവനമാം ഈ കേരളഭൂവിൽ...
വാഹനമില്ല,പത്രവുമില്ല,
വിദ്യാലയവും കൊട്ടിയടച്ചിതു!
കടകളുമില്ല,കമ്പോളങ്ങളുമില്ല,
എന്തിനു തട്ടുകടകൾ പോലുമില്ല,
കഷ്‌ടം ഹാ മഹാകഷ്‌ടം!!
രോഗങ്ങൾക്കും ഹർത്താൽ ബാധകം,
"ശകട"ങ്ങൾ ഒന്നുമില്ലാതെങ്ങിനെ രോഗികൾ,
ആതുരാലയത്തിൽ എത്തും കൂട്ടരെ??
അവിടെ കടിപിടി,ഇവിടെ അടിപിടി!
അവിടെയുമിവിടെയും വെട്ടും കുത്തും...
കേരളമെന്നതു ഹർത്താൽ നാട്...
ഹർത്താലുകളെ നീണാൾവാഴുക!!!!
Sunday, August 3, 2008
വിധി

വിധിയെന്നു കേട്ടാൽ,മറുചോദ്യശരങ്ങളുയർത്തുന്നു മനസ്സ്..
ഈശ്വരനിശ്‌ചയമൊ,അതൊ ഈശ്വരനെ പഴിക്കുന്നതൊ?
ദു:ഖമൊ,ദു:ഖസത്യങ്ങളൊ..?
നഷ്‌ടങ്ങളൊ,നഷ്ടപ്പെടലിൻ വേദനയോ??
മരണമോ,മരിക്കാൻ കഴിയാത്തതോ?
തോല്‌വിയോ,നിസ്സഹായത തൻ അപരനാമമോ?
കർമ്മമോ,കർമ്മഫലങ്ങളോ?
വിധിതൻ വിളയാട്ടം,വിധിയുടെ ക്രൂരതയെന്നു-
പതംപറഞ്ഞു നിരത്തും പഴമ്പുരാണങ്ങളോ?!
അറിയാം എനിക്കൊന്നുമാത്രം...
ദു:ഖം ചാട്ടൂളിപോൽ...ഹൃദയത്തിലാഴ്‌ന്നിറങ്ങി...
ഹൃദയം പിടയുമ്പോൾ........
കരഞ്ഞു കണ്ണീർ വറ്റി മരുഭൂമിസമാനമായിതീർന്ന കണ്ണുകൾക്ക്....
ഒരാശ്വാസ വാക്ക് മാത്രം വിധി!!!!
നൽകാത്തതെന്തേ സുഖത്തിനു വിധിയെന്ന പേര്......?
Monday, July 28, 2008
പ്രിയഗായകൻ....

മനുഷ്യജീവിതം നശ്വരമാണെങ്കിൽ പോലും ഓർമ്മകൾ അനശ്വരങ്ങളാണ്.എങ്കിലും ചിലത് ഓർത്തെടുക്കുന്നത് കഠിനം.ചിലതോ,മറക്കുവാൻ പ്രയാസം.ജീവിതത്തിന്റെ തിരക്കുകളിൽ എല്ലാം മറന്നാലും,കുറച്ചു സമയം ഒറ്റക്കിരുന്നാൽ മതി..നിഷ്‌പ്രയാസം ഓർമ്മകളുടെ ചെപ്പു തുറക്കാൻ...അവ മിന്നാമിനുങ്ങുകൾ പോലെ പാറിനടക്കട്ടെ...
കാൻസർ ഹോസ്പിറ്റൽ ആയതിനാലാവാം മരണത്തെക്കുറിച്ച് ഇത്ര ആഴത്തിൽ ഉള്ള അറിവ് എനിക്കു കിട്ടിയത്.അവിടെ എത്തും വരെ പ്രണയത്തിന്റെ അല്പായുസ്സും,സുഹൃത്‌ബന്ധങ്ങളുടെ ആഴവും ആയിരുന്നു മനസ്സിൽ....ജീവിതത്തിന്റെ ക്ഷണികത എന്തെന്നു എനിക്ക് ആദ്യമായി മനസിലാക്കിത്തന്നത് ആസ്പത്രിവാസമായിരുന്നു.വിറങ്ങലിച്ചു നിർജ്ജീവങ്ങളായ ശരീരങ്ങൾ,ചുറ്റും കൂടിനിന്നു അലമുറയിടുന്ന ബന്ധുജനങ്ങൾ.മരണം അടുത്തെത്തിയാലും,ജീവൻ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ കഴിയുന്നവർ.....
മനുഷ്യനേയും,പണത്തെയും മാനിക്കാത്തത് രണ്ടു പേർ മാത്രം..ഈശ്വരനും,മരണവും.മരണത്തെ കാത്തിരിക്കുന്നവരിൽ മൂന്നു തരമുണ്ട്.ഒന്ന്,ജീവിതത്തെയും,ദൈവത്തെയും,രോഗത്തെയും പഴിച്ച് ജീവിതം തള്ളിനീക്കുന്നവർ.അടുത്തത്,തരുന്നതെല്ലാം ഈശ്വരൻ അറിഞ്ഞാണെന്ന ഉറച്ചവിശ്വാസമുള്ളവർ.മോക്ഷം കിട്ടാൻ പ്രാർത്ഥിക്കുന്നവർ.അവസാനത്തത്,മരണം തൊട്ടു മുന്നിൽ വന്നാലുംപുഞ്ചിരിയോടെ നേരിടുന്നവർ.അവർക്ക് മരണം ഒരു യാത്ര മാത്രം.അസാമാന്യ വ്യക്തികൾ ആയിരിക്കും ഇവർ...
മനംമടുപ്പിക്കുന്ന പതിവുകാഴ്ച്ചകൾക്കിടയിൽ നിന്നാണ് ഒരു പുതുമുഖത്തെ കാണുന്നത്..സാധാരണയായി രോഗികളുടെ മുഖത്തു കാണുന്ന നിസംഗതയോ,നിരാശയോ ഞാൻ അയാളിൽ കണ്ടില്ല.നല്ലൊരു ഗായകൻ കൂടി ആയിരുന്നു അയാൾ.എപ്പൊഴും പാട്ടു പാടിക്കൊണ്ടിരിക്കും.സുന്ദരനായ ചെറുപ്പക്കാരൻ.ചിരിക്കുന്ന മുഖം.വൃദ്ധരായ മാതാപിതാക്കൾ,ഒത്തിരി വർഷത്തെ വഴിപാടുകൾക്കും,നേർച്ചകൾക്കും ഫലമായി കിട്ടിയതാവാം ഈ മകനെ...പക്ഷെ രോഗത്തിന്റെ പരവശത വല്ലാതെ അലട്ടിയിരുന്നെങ്കിലും കുഴിഞ്ഞു തുടങ്ങിയ ആ കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു.രക്തം എടുക്കാനായി ഞരമ്പുകളിലേക്ക് സൂചി ആഴ്‌ന്നിറങ്ങുമ്പൊഴും,ചിരിച്ചുകൊണ്ടയാൾ പാടി.കയ്യിലെയും,കാലിലെയും,കൺപീലിയിൽ നിന്നു പോലും രക്തം പൊടിയുന്നുണ്ടായിരുന്നു.മരണം പടിവാതിൽക്കൽ എത്തിയതിന്റെ ലക്ഷണം.ഇടക്ക് വേദന സഹിക്കാനാവാതെ ഞരങ്ങിയാലും പാടുന്നത് നിർത്തിയില്ല.പലരും ഇത് കാണാനാവാതെ കരയും.
പിന്നീട് ഞാൻ അങ്ങോട്ടു പോയില്ല.പോവാൻ ധൈര്യം വന്നില്ല അതാണു സത്യം.രോഗം വല്ലാതെ മൂർച്ഛിച്ചിരുന്നു.ഒരാഴ്ച കഴിഞ്ഞു കാണും.കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത്.ആ പാട്ടു പാടണ ചേട്ടൻ ഇല്ലേ? അങ്ങേരു ഇന്നലെ മരിച്ചു.അവസാന നിമിഷം വരെ കരയാതെ,മറ്റുള്ളവരെ ആശ്വസിപ്പിച്ചു,പാട്ടു പാടി പുഞ്ചിരിക്കുന്ന ആ മുഖം മനസിൽ തെളിഞ്ഞു വന്നു.ഹൃദയത്തിൽ ദു:ഖത്തിന്റെ ഒരു നീറ്റൽ തോന്നി.എങ്കിലും അറിയാതെ ഞാൻ കാതോർത്തു നിന്നു,നിലച്ചു പോയ ഗാനത്തിനായി...പക്ഷേ കേട്ടത് ഏകമകനെ നഷ്‌ടപ്പെട്ട വൃദ്ധമാതാപിതാക്കളുടെ തേങ്ങലായിരുന്നുവോ?ഈശ്വരൻ ഒത്തിരി ഇഷ്‌ടപ്പെട്ടിരിക്കാം ആ ഗാനം..അതാവാം വേഗം തിരിച്ചു വിളിച്ചത് ...അല്ലെ?
Thursday, July 24, 2008
കൊലയാളികൾ....

ഭയക്കുന്നു ഞാൻ ഇന്നിന്റെ കൊലയാളികളെ,
വെറുക്കുന്നു ഞാൻ വ്യത്യാസമില്ലാതെ പോരടിക്കും,വലതിനേയും,ഇടതിനേയും!
അന്ധവിശ്വാസത്താൽ വെറിപൂണ്ട മതഭ്രാന്തിനേയും..
മനുഷ്യരക്തം ഊറ്റിക്കുടിക്കാൻ ദാഹിച്ച പിശാചുക്കളേ..
മടുക്കുന്നില്ലെ നിങ്ങൾക്കീ അരും കൊലകൾ?
തകർത്തുടച്ചു നിഷ്‌കളങ്ക ബാല്യം,കൗമാരം എല്ലാം,
കൊലവിളി മുഴക്കി,കോടാലി വെച്ചു ഗുരുക്കന്മാർക്കു നേർ,
പിടഞ്ഞു വീണു ജീവനുകൾ,അംഗഹീനരായി..
കേട്ടു ഞാൻ ഉയിരിനായ് കെഞ്ചും തേങ്ങലുകൾ,
മരണത്തെ കാത്തിരിക്കും ഞരക്കങൽ,
മാറ്റി നിങ്ങൾ കശ്മലരെ,കലാലയത്തെ കലാപഭൂമി..
ഓടിയൊളിച്ചു ഞാൻ,സ്വാർത്ഥമോഹത്താൽ,
നിർവ്വികാരതയെന്ന മൂടുപടം അണിഞ്ഞു!
എങ്കിലും കൊതിക്കുന്നു ഞാനൊരുപാട്...
വലിച്ചെറിയാനീ മൂടുപടം ഭയലേശമില്ലാതെ......
(അവസാനിപ്പിക്കുവിൻ ഈ ചോരക്കുരുതി...അവസാനിപ്പിക്കുവിൻ കലാപരാഷ്ട്രീയം)
Tuesday, July 22, 2008
നിനക്കായ് മാത്രം...!!

എനിക്ക് മാത്രമാണെന്നു കരുതിയൊരാ ചുടുചുംബനങ്ങള്‍,
എനിക്ക് വേണ്ടി മാത്രം തന്ന സ്നേഹസമ്മാനം,
കൊരിച്ചൊരിയും മഴപോല്‍,എനിക്ക് മേല്‍ -
പെയ്തിറങ്ങിയ എന്‍റ്റെ പ്രണയമെ...
മൃദുമന്ദഹാസത്തിൻ മലർവ്വാടി ,
എനിക്കായ് തീർത്ത എൻ പ്രണയമെ,
നിന്നെ ഞാൻ പ്രണയിച്ചിരുന്നു!!!
നിനക്കു വേണ്ടി പാടിയ,
നിനക്കായ് മാത്രം ജീവിച്ചു തീർത്ത പ്രണയനിമിഷങ്ങൾ,
നിനക്കായ് മാത്രം,നിന്നെ പ്രണയിക്കാൻ..
പ്രണയിനികൾ`ആയിരമുണ്ടെന്നു ഞാൻ അറിഞ്ഞില്ല...!
എനിക്ക് നേർ ആർത്തട്ടഹസിക്കും എൻ ഭൂതകാലമേ,
വീണ്ടും തിരിച്ചു തരുമൊ,നീയെനിക്കെന്നുടെ നഷ്ടപ്രണയം..
നിനക്കു വേണ്ടി കരഞ്ഞ ദിനരാത്രങ്ങൾ`
കണ്ണുനീരിനും ശ്വേതവർണ്ണമെന്നറിഞ്ഞ നാളുകൾ`
മറക്കുവാനാവില്ലൊരിക്കലും` എൻ` പ്രിയതോഴാ...
ചതിതൻ കറുത്ത കൈകൾ കൊണ്ടെറിഞ്ഞു നീയെന്നെ..
അന്ധകാരത്തിൻ വിജനമാം വഴിയിലൂടലറിക്കരഞ്ഞു-
ഞാനെൻ പ്രണയത്തിനായി...!
കരഞ്ഞിടട്ടെ ഞാൻ,
എനിക്ക് നഷ്ടമായ ആ വർഷമേഘത്തിനായ്...
ഇനിയും നിനക്കായ് മാത്രം ഞാൻ പാടിടും...
മരിച്ചു പോയ എൻ പ്രണയത്തിനായി,
വീണ്ടുമൊരു ജന്മത്തിനായ്...
നിനക്കായ് മാത്രം.......!!
Subscribe to:
Posts (Atom)
