
വിധിയെന്നു കേട്ടാൽ,മറുചോദ്യശരങ്ങളുയർത്തുന്നു മനസ്സ്..
ഈശ്വരനിശ്ചയമൊ,അതൊ ഈശ്വരനെ പഴിക്കുന്നതൊ?
ദു:ഖമൊ,ദു:ഖസത്യങ്ങളൊ..?
നഷ്ടങ്ങളൊ,നഷ്ടപ്പെടലിൻ വേദനയോ??
മരണമോ,മരിക്കാൻ കഴിയാത്തതോ?
തോല്‍വിയോ,നിസ്സഹായത തൻ അപരനാമമോ?
കർമ്മമോ,കർമ്മഫലങ്ങളോ?
വിധിതൻ വിളയാട്ടം,വിധിയുടെ ക്രൂരതയെന്നു-
പതംപറഞ്ഞു നിരത്തും പഴമ്പുരാണങ്ങളോ?!
അറിയാം എനിക്കൊന്നുമാത്രം...
ദു:ഖം ചാട്ടൂളിപോൽ...ഹൃദയത്തിലാഴ്ന്നിറങ്ങി...
ഹൃദയം പിടയുമ്പോൾ........
കരഞ്ഞു കണ്ണീർ വറ്റി മരുഭൂമിസമാനമായിതീർന്ന കണ്ണുകൾക്ക്....
ഒരാശ്വാസ വാക്ക് മാത്രം വിധി!!!!
നൽകാത്തതെന്തേ സുഖത്തിനു വിധിയെന്ന പേര്......?

2 comments:
ശരിക്കും ചിന്തിക്കേണ്ട കാര്യം. എനിക്ക് ലോട്ടറി കിട്ടിയാല്‍ അത് വിധിയല്ലേ? എനിക്ക് നല്ലൊരു ജോലി കിട്ടിയാല്‍ അതും വിധിയല്ലേ?
ആണെങ്കിലും ആരും അലോജിക്കാന്‍ മെനക്കെടാറില്ല തന്നെ.
kollam...nalla prayogangal...!
:)
enikistapetta varikal ethaanu
നഷ്ടങ്ങളൊ,നഷ്ടപ്പെടലിൻ വേദനയോ??
മരണമോ,മരിക്കാൻ കഴിയാത്തതോ?
തോല്‍വിയോ,നിസ്സഹായത തൻ അപരനാമമോ?
കർമ്മമോ,കർമ്മഫലങ്ങളോ?
orupaadu estapettu!
:)
Post a Comment