Sunday, August 3, 2008

വിധി





വിധിയെന്നു കേട്ടാൽ,മറുചോദ്യശരങ്ങളുയർത്തുന്നു മനസ്സ്‌..


ഈശ്വരനിശ്‌ചയമൊ,അതൊ ഈശ്വരനെ പഴിക്കുന്നതൊ?

ദു:ഖമൊ,ദു:ഖസത്യങ്ങളൊ..?


നഷ്‌ടങ്ങളൊ,നഷ്ടപ്പെടലിൻ വേദനയോ??

മരണമോ,മരിക്കാൻ കഴിയാത്തതോ?


തോല്‌വിയോ,നിസ്സഹായത തൻ അപരനാമമോ?

കർമ്മമോ,കർമ്മഫലങ്ങളോ?


വിധിതൻ വിളയാട്ടം,വിധിയുടെ ക്രൂരതയെന്നു-

പതംപറഞ്ഞു നിരത്തും പഴമ്പുരാണങ്ങളോ?!


അറിയാം എനിക്കൊന്നുമാത്രം...



ദു:ഖം ചാട്ടൂളിപോൽ...ഹൃദയത്തിലാഴ്‌ന്നിറങ്ങി...

ഹൃദയം പിടയുമ്പോൾ........


കരഞ്ഞു കണ്ണീർ വറ്റി മരുഭൂമിസമാനമായിതീർന്ന കണ്ണുകൾക്ക്‌....

ഒരാശ്വാസ വാക്ക്‌ മാത്രം വിധി!!!!

നൽകാത്തതെന്തേ സുഖത്തിനു വിധിയെന്ന പേര്‌......?

2 comments:

ശ്രീനാഥ്‌ | അഹം said...

ശരിക്കും ചിന്തിക്കേണ്ട കാര്യം. എനിക്ക്‌ ലോട്ടറി കിട്ടിയാല്‍ അത്‌ വിധിയല്ലേ? എനിക്ക്‌ നല്ലൊരു ജോലി കിട്ടിയാല്‍ അതും വിധിയല്ലേ?

ആണെങ്കിലും ആരും അലോജിക്കാന്‍ മെനക്കെടാറില്ല തന്നെ.

അപരിചിത said...

kollam...nalla prayogangal...!
:)
enikistapetta varikal ethaanu
നഷ്‌ടങ്ങളൊ,നഷ്ടപ്പെടലിൻ വേദനയോ??
മരണമോ,മരിക്കാൻ കഴിയാത്തതോ?

തോല്‌വിയോ,നിസ്സഹായത തൻ അപരനാമമോ?
കർമ്മമോ,കർമ്മഫലങ്ങളോ?

orupaadu estapettu!

:)