എന്നും സ്വപ്നം കാണുവാനാശിച്ചിരുന്നു ഞാൻ,
പൂവു തേടി പാറിനടക്കും പൂമ്പാറ്റയെപോൽ.
സ്വപ്നം തൻ വർണ്ണചിറകിലേറി പറക്കുവാൻ കൊതിച്ചു ഞാൻ
മോഹങ്ങളാം സങ്കൽപ്പചിറകിലേറി,
പ്രതീക്ഷയാം ഉയരങ്ങളിൽ വാനത്ത് എൻ കുഞ്ഞിചിറകിളക്കി ഞാൻ പറന്നു!!
കണ്ടു ഞാനെൻ കുറുമ്പുകൾ,പ്രണയം,ഇണക്കം,പിണക്കം...
പിന്നെയെൻ കൊച്ചു കൊച്ചു സ്വപ്നങ്ങൾ,
സ്വപ്നങ്ങളെ നോക്കി ഞാൻ പുഞ്ചിരിക്കവെ,
ഇടിമുഴക്കം കേട്ടു ഞാൻ നടുങ്ങി,
കൊടുങ്കാറ്റിനാൽ തകർന്നുപോയി എൻ കുഞ്ഞിചിറകുകൾ,
പറക്കുവാനാവില്ലൊരിക്കലും എനിക്കു വാനിൽ,പ്രതീക്ഷയാൽ!
ഇരുട്ടിൽ വീണു ഞാൻ തകർന്ന ചിറകുമായ്,
ദു:ഖത്തിൻ അഗാധഗർത്തത്തിൽ....
ആരും കേട്ടില്ലയെൻ കുഞ്ഞിനൊമ്പരങ്ങൾ.......
Subscribe to:
Post Comments (Atom)

7 comments:
ദീപ്സ്,
കഫെ യില്‍ നിന്നാണൊ?
മലയാളം ശരിയവുന്നില്ല ഈ പൊസ്റ്റില്‍ , കഴിഞ്ഞതു ഒ.കെ അയിരുന്നു.
ഞാനും അധികമായില്ല കെട്ടൊ.
മനോഹരമായ ടൈറ്റില്‍, മേഘക്കുഞ്ഞുങ്ങള്‍..
ആ സ്വപനങ്ങളുടെ ചിറകിലേറി കുഞ്ഞൂ മേഘങ്ങളെ പോലെ നമ്മുക്ക് പാറി നടക്കാം
ലാല്‍ പറഞ്ഞ പോലെ ടൈറ്റില്‍ വളരെ മനോഹരം
ആയിട്ടുണ്ട്
ഈ വരികള്‍ എനിക്ക് ഇഷ്ടമായി...
കുഞ്ഞിനൊമ്പരങ്ങൾ ആരും കേട്ടില്ലയെന്ന് വിഷമിക്കുകയൊന്നും വേണ്ടാ...
ഇവിടെ ഞങ്ങളൊക്കെ ഇല്ലേ...
ഞങ്ങളോട് പറയൂ...
സസ്നേഹം,
ശിവ.
"സ്വപ്നങ്ങള്‍"... മനോഹരമായ വരികള്‍....
ഇഷ്ടമായി...
എന്താണിത്ര ദു:ഖം?
എന്തായാലും സ്വപ്നങ്ങള്‍ കാണുന്നു. എങ്കില്‍പ്പിന്നെ നല്ല മധുരമനോരമായ സ്വപ്നങ്ങള്‍ തന്നെ കാണൂ... :)
Post a Comment