

കാരണമൊന്നുമില്ലെന്നതു താൻ,
കാരണമാക്കും ഹർത്താലിന്നിതു
ഇന്നീ പാർട്ടി,നാളെയാ പാർട്ടി!!
മറ്റന്നാളൊരു പാർട്ടിയുമില്ലാ ഹർത്താൽ!!!
എല്ലാ പാർട്ടിയും ചേർന്നുനടത്തും ഹർത്താലുകളും ഒരു പിടിയുണ്ട്..
പാവം പൊതുജനമെന്നും വലഞ്ഞിതു,
പാവനമാം ഈ കേരളഭൂവിൽ...
വാഹനമില്ല,പത്രവുമില്ല,
വിദ്യാലയവും കൊട്ടിയടച്ചിതു!
കടകളുമില്ല,കമ്പോളങ്ങളുമില്ല,
എന്തിനു തട്ടുകടകൾ പോലുമില്ല,
കഷ്ടം ഹാ മഹാകഷ്ടം!!
രോഗങ്ങൾക്കും ഹർത്താൽ ബാധകം,
"ശകട"ങ്ങൾ ഒന്നുമില്ലാതെങ്ങിനെ രോഗികൾ,
ആതുരാലയത്തിൽ എത്തും കൂട്ടരെ??
അവിടെ കടിപിടി,ഇവിടെ അടിപിടി!
അവിടെയുമിവിടെയും വെട്ടും കുത്തും...
കേരളമെന്നതു ഹർത്താൽ നാട്...
ഹർത്താലുകളെ നീണാൾവാഴുക!!!!

4 comments:
എന്റെ കുഞ്ഞനിയന്റെ ഒരു കുഞ്ഞു കവിതയാണിത്...
kunju aniyantae kavitha kollam ketto!
estapettu :)
i liked the 1st pic...lol@stone age!
but i luv harthaaalz...!annu schoolil/collegil onnum pokendello...xam undel mattiveykukayum cheyyum!
i m in love with harthalz
;)
നിങ്ങള് ആഘോഷിക്കൂ, ഈ ഹറ്ത്താലിനോടൊപ്പം.......
deeps,
ഇപ്പോഴാണു ഈ വഴി വരുന്നതു.
വീണ്ടും വരാം.
Post a Comment